19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരി പോലീസ് സബ് ഡിവിഷനില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഹൈവെ പട്രോളിംഗ് ആരംഭിച്ചു
   
vps
24-Sep-2019
 

താമരശ്ശേരി: താമരശ്ശേരി പോലീസ് സബ് ഡിവിഷനില്‍ ഇരുപത്തിനാല് മണിക്കൂര്‍ ഹൈവെ പട്രോളിംഗ് ആരംഭിച്ചു. താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് ദേശീയ പാതയിലും ബാലുശ്ശേരി പോലീസ് സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സംസ്ഥാന പാതയിലുമാണ് ഹൈവെ പട്രോളിംഗ് ആരംഭിച്ചത്. കൊടുവള്ളികുന്ദമംഗലം പോലീസ് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയായ പടനിലം മുതല്‍ വയനാട് അതിര്‍ത്തിയായ ലക്കിടെ വരെയാണ് താമരശ്ശേരി കേന്ദ്രീകരിച്ചുള്ള ഹൈവെ പട്രോളിംഗ്. താമരശ്ശേരി മുതല്‍ കൊയിലാണ്ടി വരെയാണ് ബാലുശ്ശേരി സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് പട്രോളിംഗ് നടത്തുക.

 

ഇതിന്നായി രണ്ട് പുതിയ വാഹനങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു. ഒരു എസ് ഐ, രണ്ട് സി പി ഒ മാര്‍, ഒരു ഡ്രൈവര്‍ എന്നിവരടങ്ങിയ സംഘമാണ് ഇരുപത്തി നാല് മണിക്കൂറും പട്രോളിംഗ് നടത്തുന്നത്. എട്ട് ഉദ്യോഗസ്ഥരെ വീതമാണ് ഓരോ സ്‌റ്റേഷനിലും ഇതിന്നായി നിയോഗിച്ചത്. ഹൈവെയിലെ അപകടങ്ങളും ഗതാഗതക്കുരുക്ക് ളഉള്‍പ്പെടെയുള്ളവയും അറിയുന്നതിനും അടിയന്തിര ഇടപടെല്‍ നടത്തുന്നതിനുമുള്ള സംവിധാനം ഈ വാഹനത്തിലുണ്ട്. വര്‍ധിച്ചുവരുന്ന അപകടങ്ങള്‍ക്ക് തടയിടുന്നതോടൊപ്പം അമിത വേഗതയും ഗതാഗത നിയമ ലംഘനങ്ങളും കുറക്കുകയാണ് പുതിയ ഹൈവെ പട്രോളിംഗിന്റെ ലക്ഷ്യം.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies