08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവര്‍ രാപ്പകല്‍ നിരാഹാര സമരം നടത്തി
   
vps
26-Sep-2019
 

താമരശ്ശേരി: കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയും കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയും സംഗമിക്കുന്ന താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് ഓട്ടോ ഡ്രൈവറുടെ രാപ്പകല്‍ നിരാഹാര സമരം. ചുങ്കത്തെ ഓട്ടോ ഡ്രൈവറായ കെ രത്‌നകുമാറാണ് ചുങ്കം ജംഗ്ഷനില്‍ നിരാഹാര സമരം നടത്തിയത്. നാള്‍ക്കുനാള്‍ കുരുക്ക് വര്‍ധിച്ചു വരുന്നതിനാല്‍ പ്രദേശത്തെ ഓട്ടോ തൊഴിലാളികളും വ്യാപാരികളും ഏറെ പ്രയാസത്തിലാണെന്നും അധികൃതരുടെ കണ്ണ് തുറപ്പിക്കുവാനാണ് ഒറ്റയാന്‍ സമരത്തിനിറങ്ങിയതെന്നും രത്‌നകുമാര്‍ പറഞ്ഞു. ചുങ്കത്തെ കുരുക്കഴിക്കാന്‍ മാറി മാറി വന്ന പഞ്ചായത്ത് ഭരണ സമിതിയോ സര്‍ക്കാറോ തയ്യാറായിട്ടില്ല. വയനാട്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് രോഗികളെയുമായി വരുന്ന ആമ്പുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍ പെടുന്നത് പതിവ് കാഴ്ചയാണെന്നും ഇതിന്ന് പരിഹാരം ഉണ്ടാവണമെന്നും രത്‌നകുമാര്‍ പറഞ്ഞു.

 

2017 സെപ്റ്റംബറില്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വായമൂടിക്കെട്ടി പ്രതിഷേധ നടത്തം സംഘടിപ്പിച്ചിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോഴും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് നിരാഹാര സമരം നടത്തിയത്. രാപ്പകല്‍ സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരു കണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ കെ സരസ്വതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി എം ജയേഷ്, ജസ്സി ശ്രീനിവാസന്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ വി സെബാസ്റ്റ്യന്‍, ഗിരീഷ് തേവള്ളി, മുഹമ്മദ് കുട്ടിമോന്‍, പി യു വിനോദ്, കെ കെ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ചുങ്കം ജംഗ്ഷനില്‍ ആരംഭിച്ച സമരം ബുധനാഴ്ച രാവിലെ അവസാനിപ്പിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies