08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ റോഡ് വീതി കൂട്ടുന്നതിന് ഭൂമി വിട്ടുകൊടുത്ത് നാട്ടുകാര്‍
   
vps
25-Sep-2019
 

താമരശ്ശേരി: താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കഴിക്കാന്‍ റോഡ് വീതി കൂട്ടുന്നതിന് ഭൂമി വിട്ടുകൊടുത്ത് നാട്ടുകാര്‍. കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയ പാതയിലെ താമരശ്ശേരി ടൗണില്‍ വര്‍ധിച്ചു വരുന്ന ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസം എന്ന നിലയിലാണ് മിനി ബൈപ്പാസ് നവീകരിക്കാന്‍ കാരാട്ട് റസാഖ് എം എല്‍ എ രണ്ടുകോടി രൂപ അനുവദിച്ചത്. 1.30 കിലോമീറ്റര്‍ റോഡ് 7 മീറ്ററില്‍ ടാറിംഗ് നടത്താനും ഓവു ചാലുകളും നടപ്പാതകളും സ്ഥാപിക്കാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി സര്‍വ്വെ നടത്തി ബൈപ്പാസ് റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ ദേശീയ പാതയില്‍ നിന്നും റോഡ് ആരംഭിക്കുന്ന ഭാഗത്ത് വീതി കുറവായതിനാല്‍ റോഡ് നവീകരണം ഫലം കാണില്ലെന്ന് ആക്ഷേപം ഉയര്‍ന്നു.

 

വീതി കൂട്ടാതെ പ്രവൃത്തി തുടരുന്നതിനെതിരെ പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍ രംഗത്തെത്തുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഭൂ ഉടമകളുമായി കാരാട്ട് റസാഖ് എം എല്‍ എ നടത്തിയ ചര്‍ച്ചയില്‍ ഇരു ഭാഗത്തും ഭൂമി വിട്ടുകൊടുക്കാന്‍ ഭൂ ഉടമകള്‍ തയ്യാറായി. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രയാസമില്ലാത്ത രീതിയിലാണ് റോഡ് നവീകരണത്തിനായി ഭൂമി ഏറ്റെടുക്കുന്നത്. പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടങ്ങളോട് ചേര്‍ന്നും ഭൂമി ഏറ്റെടുത്തു. ഇതോടെ ദേശീയ പാതയില്‍ നിന്ന് ബൈപ്പാസ് ആരംഭിക്കുന്ന ഭാഗം മുതല്‍ ഇരുവരിപ്പാതയാക്കാനാവും. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies