20-Nov-2019 (Wed)
 
 
 
 
‍പേരാമ്പ്ര എസ്റ്റേറ്റില്‍ പ്രസവിച്ച ആനക്കുട്ടിയെ എസ്റ്റേറ്റ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി
   
vps
25-Sep-2019
 

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റില്‍ പെരുവണ്ണാമുഴി ഡാം റിസര്‍വോയര്‍ തീരത്ത് പ്രസവിച്ച ആനക്കുട്ടിയെ എസ്റ്റേറ്റ് തൊഴിലാളികള്‍ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 6 മണിക്ക് എസ്റ്റേറ്റിന്റെ 22 ഏരിയയില്‍ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ് ഒറ്റപ്പെട്ട നിലയില്‍ ആനക്കുട്ടിയെ കണ്ടത്. റിസര്‍വോയറിന്റെ തീരത്ത് ചെരിഞ്ഞ മേഖലയില്‍ പ്രസവിച്ച ആനക്കുട്ടി റിസര്‍വോയറിലേക്ക് വീഴുകയായിരുന്നു. റിസര്‍വോയറില്‍ ചെളിനിറഞ്ഞ നിലയില്‍ കണ്ടെത്തിയ ആനക്കുട്ടിയെ ഒരു ദിവസത്തെ ജോലി ഒഴിവാക്കി ടാപ്പിങ് തൊഴിലാളികള്‍ കരയില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. തൊഴിലാളികളും പ്ലാന്റേഷന്‍ അധികൃതരും ചേര്‍ന്ന് ആനക്കുട്ടിയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറി. എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ സതീഷ് ബാബു, തൊഴിലാളികളായ ഷിബു മുതുകാട്, സി പി ഷാജി, സി ആര്‍ ഷീന, ടി സി ബിനു, ഇ പി ലിനീഷ്, വിന്‍സെന്റ് തോമസ്, എം എം റിജു എന്നിവര്‍ ചേര്‍ന്നാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുത്തതായും 2 ദിവസം ഉദ്യോഗസ്ഥരെ നിര്‍ത്തി നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും റേഞ്ച് ഓഫിസര്‍ അറിയിച്ചു. ആനക്കുട്ടിക്ക് വെള്ളം, ഗ്ലൂക്കോസ് എന്നിവയും നല്‍കി. ഇന്നലെ രാത്രിയില്‍ ആനക്കൂട്ടം ഈ മേഖലയില്‍ എത്തിയിട്ടുണ്ട്. ആനക്കുട്ടിയെ തേടി തള്ളയാന എത്തുമെന്ന പ്രതീക്ഷയാണുള്ളത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies