16-Nov-2019 (Sat)
 
 
 
 
‍താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ഗുണനിലവാരം പഠിക്കാന്‍ ഝാര്‍ഖണ്ഡ് സംഘമെത്തി
   
vps
26-Sep-2019
 

താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ ഗുണനിലവാരം പഠിക്കാന്‍ ഝാര്‍ഖണ്ഡിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും താമരശ്ശേരി താലൂക്ക് ആശുപത്രിയും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സംഘം എത്തിയത്. ഝാര്‍ഖണ്ഡിലെ ഗുഡ ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദേവ് പാസ്വാന്‍, സ്റ്റേറ്റ് ക്വാളിറ്റി അഷ്വറന്‍സ് കണ്‍സല്‍ട്ടന്റുമാരായ കേതാര്‍ നാഥ് ഗുപ്ത, അര്‍ച്ചന കുമാരി, തപസ്വം നാസ് എന്നിവരാണ് പഠനപ്പിനെത്തിയത്. താലൂക്ക് ആശുപത്രിയുടെ ഭൗതിക സാഹചര്യങ്ങള്‍ പഠിച്ച സംഘം ആശുപത്രി സൂപ്രണ്ട് ഡോ. കേശവനുണ്ണിയുമായും മറ്റു ജീവനക്കാരുമായും ചര്‍ച്ച നടത്തി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies