02-Jul-2020 (Thu)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍ഈടില്ലാതെ വായ്പ ലഭിക്കുമെന്ന് വിശ്വസിച്ച് രേഖകള്‍ നല്‍കിയ സ്ത്രീകള്‍ തട്ടപ്പിനിരയായി; പരാതിക്കാരിക്കാരിയെ ഭീഷണിപ്പെടുത്തി പോലീസ്
   
vps
27-Sep-2019
 

താമരശ്ശേരി: ഈടില്ലാതെ വായ്പ ലഭിക്കുമെന്ന് വിശ്വസിച്ച് രേഖകള്‍ നല്‍കിയ നിരവധി സ്ത്രീകള്‍ തട്ടപ്പിനിരയായി. ആധാര്‍ കാര്‍ഡും ബേങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കിയാല്‍ മുപ്പതിനായിരം രൂപ വായ്പ ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും രേഖകള്‍ കൈക്കലാക്കിയ ശേഷം ഇവരുടെ പേരില്‍ ബജാജ് ഫിനാന്‍സില്‍ നിന്നും ഗൃഹോപകര വായ്പ എടുത്ത് തുഛമായ സംഖ്യ ഇവര്‍ക്ക് നല്‍കുകയുമായിരുന്നു. കൊടുവള്ളി കളരാന്തിരി സ്വദേശിയായ മുനീറാണ് ബജാജ് ഫിനാന്‍സ് ഏജന്റെന്ന വ്യാജേനെയെത്തി തട്ടിപ്പ് നടത്തിയത്. താമരശ്ശേരി മേഖലയില്‍ ഇരുപതോളം സ്ത്രീകളാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയായത്. താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന കട്ടിപ്പാറ ചമല്‍ സ്വദേശിനിയും വിധവയുമായ സജിനി മകളുടെ വിവാഹം കഴിഞ്ഞ് വലിയ സാമ്പത്തിക പ്രയാസത്തിലായതിനാല്‍ മുപ്പതിനായിരം രൂപ വായ്പ ആവശ്യപ്പെട്ട് ഇയാളെ സമീപിച്ചിരുന്നു. ആധാര്‍ കാര്‍ഡിന്റെ കോപ്പിക്കൊപ്പം ഏതാനും പേപ്പറുകളില്‍ ഒപ്പിട്ടുവാങ്ങുകയും എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ എന്ന രീതിയിലാണ് വായ്പ അനുവദിക്കുന്നതെന്നും ഇതിന്നായി കൊടുവള്ളിയിലെ ഗൃഹോപകരണ ഷോറൂമില്‍ എത്തണമെന്നും ആവശ്യപ്പെടുകും ചെയ്തു. ഇവിടെ നിന്നും സജിനിയുടെ ഫോട്ടോ എടുക്കുകയും മൊബൈല്‍ ഫോണിലേക്ക് വന്ന ഒ ടി പി നമ്പര്‍ വാങ്ങിയെടുത്ത് പണം വീട്ടിലെത്തിച്ച് നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. മുനീറുമായി നിരന്തരം ബന്ധപ്പെട്ടപ്പോള്‍ ആദ്യം അയ്യായിരം രൂപയും പിന്നീട് രണ്ടായിരം രൂപയും പിന്നീട് നാല് തവണ ആയിരം രൂപ വീതവും നല്‍കി.

 

2950 രൂപ വീതം എട്ട് ഘടുക്കളായി പണം തിരിച്ചടക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇതു പ്രകാരം പലരും തിരിച്ചടവ് തുടങ്ങിയെങ്കിലും ആവശ്യപ്പെട്ട മുഴുവന്‍ തുകയും ലഭിച്ചിരുന്നില്ല. തിരിച്ചടവ് മുടങ്ങിയതായി അറിയിച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും വിളിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും മനസ്സിലാക്കിയത്. 29500 രൂപയുടെ എയര്‍ കണ്ടീഷണറാണ് സജിനി ഉള്‍പ്പെടെ പലരുടെ പേരിലും വാങ്ങിയത്. ഇതിന്ന് ആദ്യം അടക്കേണ്ട 5900 രൂപ ഏജന്റ് നല്‍കുകയാണ് പതിവ്. വ്യാപാര സ്ഥാപനത്തില്‍ നിന്നും എ സി വാങ്ങിയ ശേഷം മറിച്ചു വില്‍ക്കുകയാവാമെന്നാണ് സംശയം. ബജാജ് ഫിനാന്‍സ് ഓഫീസില്‍ എത്തിയവരോട് പോലീസില്‍ പരാതിപ്പെടാന്‍ നിര്‍ദ്ദേശിച്ചെങ്കിലും തട്ടിപ്പിനിരയായ പലരും മാനഹാനി ഭയന്ന് പരാതിപ്പെടാന്‍ തയ്യാറായിട്ടില്ല. പരാതിയുമായി താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിയ സജിനിയെ കേസില്‍ കുടുക്കുമെന്ന് പോലീസുകാരന്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. എസ് ഐ സ്ഥലത്തില്ലാത്തതിനാല്‍ പി ആര്‍ ഒ പരാതി പരിശോധിക്കുകയും ജി ഡി ചുമതലയിലുണ്ടായിരുന്ന പോലീസുകാരനെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തെങ്കിലും തട്ടിപ്പിന് കൂട്ടുനിന്നതിന് കേസെടുക്കേണ്ടി വരുമെന്ന് പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. അഡീഷനല്‍ എസ് ഐ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇടപെട്ട ശേഷമാണ് പരാതി സ്വീകരിക്കാന്‍ പോലും ഈ പോലീസുകാരന്‍ തയ്യാറായത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies