08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു
   
vps
26-Sep-2019
 

കോഴിക്കോട്: സ്വച്ഛതാ ഹി സേവയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്ക് ശുചീകരിച്ചു. ജില്ലാകലക്ടര്‍ സാംബശിവ റാവു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, ഹരിതകേരളം ജില്ലാ മിഷന്‍, മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം, കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്കിളിംഗിന് കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന് കൈമാറി.

 

അടക്ക സുഗന്ധവിള വികസന ഗവേഷണ ഡയറ്കടര്‍ ഡോ. ഹോമി ചെറിയാന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, റീജിനല്‍ സയന്‍സ് സെന്റര്‍ വിദ്യാഭ്യാസ ഓഫീസര്‍ കെ എം സുനില്‍, കെ എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് വി അഷറഫ്, കെ എസ് എം എ ജോയിന്റ് സെക്രട്ടറി ബി മുസ്തഫ തുടങ്ങിയവര്‍ ശുചീകരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. അടക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ്, മേഖല സയന്‍സ് സെന്റര്‍ ആന്റ് പ്ലാനറ്റോറിയം ജീവനക്കാര്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണല്‍സ്, കെ എസ് എം എ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies