19-Nov-2019 (Tue)
 
 
 
 
‍മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു
   
vps
27-Sep-2019
 

ബാലുശ്ശേരി: മൊബൈല്‍ ഫോണില്‍ സംസാരിച്ചു നടന്ന യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ഉണ്ണികുളം എം എം പറമ്പ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപിന്‍ രാജ് (28) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ബാലുശ്ശേരി ബസ്റ്റാന്റിലെ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ ഫോണ്‍ വന്നിരുന്നു. ഫോണില്‍ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാനായി നിര്‍മിച്ച കുഴിയില്‍ വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുഴിയില്‍ മൃതദേഹം കണ്ടെത്തിയത്. മാതാവ്: പ്രസന്ന. സഹോദരന്‍: ജിത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies