08-Jul-2020 (Wed)
കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ പുതുപ്പാടി എലോക്കരയിലെ വെള്ളക്കെട്ടിന് പരിഹാരമാവുന്നു ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി; ബാലുശ്ശേരി മണ്ഡലത്തില്‍ തുടക്കമായി തരുവ് നായയുടെ കടിയേറ്റ് കുടല്‍ പുറത്തു ചാടി ചികിത്സ കിട്ടാതെ നരകിച്ച ആട്ടിന്‍കുട്ടിക്ക് രക്ഷകരായി ജനമൈത്രി പോലീസ് 'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍പ്രളയത്തില്‍ പാലം തകര്‍ന്ന് ഒറ്റപ്പെട്ട നൂറാംതോട് പ്രദേശവാസികളുടെ ദുരിത ജീവിതത്തിന് അറുതിയായില്ല
   
vps
28-Sep-2019
 

കോടഞ്ചേരി: പ്രളയത്തില്‍ പാലം തകര്‍ന്നതിനാല്‍ ഒറ്റപ്പെട്ടുപോയ കോടഞ്ചേരി നൂറാംതോട് പ്രദേശവാസികളുടെ ദുരിത ജീവിതത്തിന് അറുതിയായില്ല. കഴിഞ്ഞ ആഗസ്റ്റ് എട്ടിനാണ് പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പോത്തുണ്ടിപാലം തകര്‍ന്നു വീണത്. മലവെള്ളപ്പാച്ചിലില്‍ പാലത്തിന്റെ പകുതി ഭാഗം പൊട്ടി വീഴുകയായിരുന്നു. ദേശീയപാതയിലെ അടിവാരത്ത് നിന്നും നൂറാംതോട്, ചെമ്പുകടവ്, വട്ടച്ചിറ, തുഷാരഗിരി പ്രദേശങ്ങളിലേക്കുള്ള റോഡിലെ യാത്ര ഇതോടെ പൂര്‍ണ്ണമായും മുടങ്ങി. ചുരം റോഡിലെ ചിപ്പിലിത്തോട് നിന്നും തുഷാരഗിരിയിലേക്കുള്ള റോഡും മലവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയിരുന്നു. ഇതോടെ നൂറാംതോട് പ്രദേശവാസികള്‍ തീര്‍ത്തും ഒറ്റപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം രണ്ട് സ്വകാര്യ ബസ്സുകള്‍ കൈതപ്പൊയില്‍ കളപ്പുറം വഴി നൂറാംതോട് വരെ സര്‍വ്വീസ് ആരംഭിച്ചു. നൂറാംതോട് വഴി തുഷാരഗിരിയിലേക്ക് ആകെയുണ്ടായിരുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സ് പ്രളയത്തിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തി. കൈതപ്പൊയില്‍ വഴി സര്‍വ്വീസ് നടത്താമെങ്കിലും ഇതിന്ന് അധികൃതര്‍ തയ്യാറല്ല.

 

അടിവാരം മുതല്‍ നൂറാംതോട് വരെ 70 രൂപയായിരുന്നു നേരത്തെ ഓട്ടോറിക്ഷക്ക് നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍ വളഞ്ഞ വഴിയിലൂടെയുള്ള യാത്രക്ക് 120 രൂപ നല്‍കണം. മൂന്ന് ആദിവാസി കോളനികള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശവാസികള്‍ പുറംലോകത്തെത്താന്‍ വലിയ വില നല്‍കേണ്ട സാഹചര്യമാണ്. വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നത് 5 രൂപയും 10 രൂപയുമാണ്. പഴയ പാലം പൊളിച്ചുമാറ്റി പുതിയ പാലം നിര്‍മിക്കാന്‍ ജോര്‍ജ് എം തോമസ് എം എല്‍ എ യുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിലവിലുണ്ടായിരുന്ന പാലം തകര്‍ന്നത്. താല്‍ക്കാലിക പാലം നിര്‍മിക്കാനായി പത്ത്ലക്ഷം രൂപ അനുവദിക്കുകയും ഇതിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. താല്‍ക്കാലിക പാലത്തിന്റെ പ്രവൃത്തി വേഗത്തിലാക്കി പ്രദേശവാസികളുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies