16-Nov-2019 (Sat)
 
 
 
 
‍കരിഞ്ചോല ഉരുള്‍പൊട്ടല്‍; അബ്ദുസ്സലീമിന് സര്‍ക്കാരിന്റെ സ്‌നേഹ ഭവനം
   
vps
30-Sep-2019
 

കട്ടിപ്പാറ: കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കരിഞ്ചോല അബ്ദുസ്സലീമിന് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. ഉരുള്‍പൊട്ടലില്‍ അബ്ദുസ്സലീമിന്റെ രണ്ട് കുട്ടികള്‍ മരിക്കുകയും അബ്ദുസ്സലീമിനും ഭാര്യക്കും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വീടിനും സ്ഥലത്തിനും പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

 

മക്കള്‍ മരിച്ചതിനുള്ള നഷ്ടപരിഹാരവും നേരത്തെ കൈമാറിയിരുന്നു. താക്കോല്‍ദാന ചടങ്ങില്‍ താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, ഡെ. തഹസില്‍ദാര്‍ രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies