16-Nov-2019 (Sat)
 
 
 
 
‍തിരുവമ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍
   
vps
01-Oct-2019
 

തിരുവമ്പാടി: തിരുവമ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍. പുല്ലൂരാംപാറ പൊന്നാങ്കയം ക്ഷേത്രത്തിന് സമീപത്താണ് ഞായറാഴ്ച പുലര്‍ച്ചെ മാവോയിസ്റ്റ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. മണ്ഡപത്തില്‍ ടോമിയുടെ കടയുടെ ഷട്ടറിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കബനി ദളം എന്ന പേരിലാണ് പോസ്റ്ററുകള്‍. മലയാളത്തിലും കന്നടയിലുമുള്ള പോസ്റ്ററില്‍ പോലീസിനെ ആക്രമിക്കുമെന്നതിനുള്ള സൂചനയായി ഒരു ചിത്രവും വരച്ചിട്ടുണ്ട്. ഭാരത ജനതക്കുമേല്‍ അധികാരത്തിന്റെ അഹങ്കാരം അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ പോരാടുക, സംഘടിക്കുക, സി പി ജലീലിന്റെ ആസൂത്രിത കൊലപാതകം പുനരന്വേഷിക്കുക, 4500 കുടുംബങ്ങളെ ഇല്ലായ്മ ചെയ്യുന്ന പുതുപ്പാടിയിലെ ഭൂമി പ്രശ്‌നം പരിഹരിക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്. തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ കസ്റ്റഡിയിലെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies