16-Nov-2019 (Sat)
 
 
 
 
‍പുതുപ്പാടിയിലെ ഭൂമി പ്രശ്‌നം: യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു
   
vps
30-Sep-2019
 

ഈങ്ങാപ്പുഴ: പുതുപ്പാടിയില്‍ നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപവാസ സമരം സംഘടിപ്പിച്ചു. പുതുപ്പാടി വില്ലേജ് പരിധിയിലെ കാക്കവയല്‍, പയോണ പ്രദേശങ്ങളില്‍ താമസിക്കുന്ന നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തടഞ്ഞ നടപടിക്കെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പുതുപ്പാടി മണ്ഡലം കമ്മിറ്റി ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്. കാര്‍ഷിക ആവശ്യത്തിനായി പാട്ടത്തിനെടുത്ത ഭൂമി നാല്‍പ്പത് വര്‍ഷത്തിന് ശേഷം എം സി പോത്തന്‍ കമ്പനയില്‍ നിന്നും വലിക്കുവാങ്ങി താമസിക്കുന്നവരാണ് കോടതിവിധിയെ തുടര്‍ന്ന് പ്രതിസന്ധിയിലായത്.

 

ഭൂമി മറിച്ചുവിറ്റ പോത്തന്‍ കമ്പനിയില്‍ നിന്നും പകരം ഭൂമി പിടിച്ചെടുക്കുന്നതിന് പകരം കോടതി വിധിയുടെ പേരില്‍ ആയിരക്കണക്കായ സാധാരണക്കാരെ കുടിയിറക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ഈങ്ങാപ്പുഴയില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സഹീര്‍ എരഞ്ഞോണ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് അന്നമ്മ ടീച്ചര്‍, ഫിലിപ്പ് പാമ്പാറ, ആയിഷക്കുട്ടി സുല്‍ത്താന്‍, അബ്ദുറഹിമാന്‍ എടക്കുനി, പി സി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies