16-Nov-2019 (Sat)
 
 
 
 
‍റോഡ് നവീകരണത്തിന് തടസ്സമായി നില്‍ക്കുന്ന പെട്ടിക്കടയില്‍ ഡി വൈ എഫ് ഐ കൊടി നാട്ടി
   
vps
30-Sep-2019
 

താമരശ്ശേരി: റോഡ് നവീകരണത്തിന് തടസ്സമായി നില്‍ക്കുന്ന പെട്ടിക്കടക്ക് മുകളില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടി. താമരശ്ശേരി മിനി ബൈപ്പാസ് നവീകരണത്തിന് തടസ്സമായി ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന പെട്ടിക്കടക്കു മുകളിലാണ് ഡി വൈ എഫ് ഐ കൊടിനാട്ടി പ്രതിഷേധിച്ചത്. താമരശ്ശേരി റസ്റ്റ് ഹൗസിന് മുന്നില്‍ നിന്നും ആരംഭിച്ച് സംസ്ഥാന പാതയില്‍ ബി എസ് എന്‍ എല്‍ ജംഗ്ഷനിലെത്തുന്ന മിനി ബൈപ്പാസ് നവീകരിക്കാന്‍ കാരാട്ട് റസാഖ് എം എല്‍ എ രണ്ടുകോടി രൂപയാണ് അനുവദിച്ചത്. ടൗണിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാവുന്ന രീതിയില്‍ ഏഴ് മീറ്റര്‍ വീതിയില്‍ ടാറിംഗ് നടത്താനും ഓവുചാലും നടപ്പാതയും സ്ഥാപിക്കാനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതിന്റെ മുന്നോടിയായി സര്‍വ്വെ നടത്തി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുയും ചെയ്തിരുന്നു.

 

ദേശീയ പാതയില്‍ നിന്നും ബൈപ്പാസ് ആരംഭിക്കുന്ന ഭാഗത്ത് വീതിയില്ലാത്തതിനാല്‍ കെട്ടിട ഉടമകള്‍ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. എന്നാല്‍ ദേശീയ പാതയോട് ചേര്‍ന്ന് നില്‍ക്കുന്ന പെട്ടിക്കട എടുത്തുമാറ്റാന്‍ കച്ചവടക്കാരന്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പെട്ടിക്കടയിലേക്ക് മാര്‍ച്ച് നടത്തി കൊടിയും ബോര്‍ഡും സ്ഥാപിച്ചത്. സി പി ഐ എം ലോക്കല്‍ സെക്രട്ടറി സി കെ വേണുഗോപാല്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല പ്രസിഡന്റ് ബിജീഷ് എന്‍ കെ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എം വി യുവേഷ്, ട്രഷറര്‍ ഇ എന്‍ ഷംജിത്ത്, എന്‍ എസ് അശ്വിന്‍, കെ ബി ദിപിന്‍, സി കെ വിനു എന്നിവര്‍ പ്രസംഗിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies