19-Nov-2019 (Tue)
 
 
 
 
‍യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുത്ത സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍
   
vps
01-Oct-2019
 

താമരശ്ശേരി: യൂത്ത് കോണ്‍ഗ്രസിന്റെ ഉപവാസ സമരത്തില്‍ പങ്കെടുത്ത സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു. പുതുപ്പാടി ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ ജോയ് സെബാസ്റ്റിയനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പുതുപ്പാടിയിലെ നാലായിരത്തി അഞ്ഞൂറോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാരോപിച്ചും സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചും കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഈങ്ങാപ്പുഴയില്‍ നടത്തിയ ഉപവാസ സമരത്തില്‍ ജോയ് സെബാസ്റ്റ്യന്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രാധമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies