19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്
   
vps
01-Oct-2019
 

താമരശ്ശേരി: മലയോര മേഖലയുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റ് മുതല്‍ കാരാടി വരെയുള്ള ഭാഗങ്ങളില്‍ പതിവായുള്ള ഗതാഗതക്കുരുക്ക് വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കിയതോടെയാണ് കുരുക്കഴിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഗ്രാമപഞ്ചായത്തോ ദേശീയപാതാ വിഭാഗമോ യാതൊരു നടപടിയും സ്വീകരിക്കാതിരക്കുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ മൗനം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വ്യാപാരികള്‍ പ്രത്യക്ഷ സമരം ആരംഭിച്ചത്. താമരശ്ശേരിയില്‍ ബൈപ്പാസ് നിര്‍മിക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച ബഹുജന ധര്‍ണ്ണയില്‍ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകളും പൊതു പ്രവര്‍ത്തകരും പങ്കാളികളായി. സംസ്ഥാന പ്രസിഡന്റ് ടി നസീറുദ്ദീന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ പി ഹുസ്സൈന്‍, ഗ്രാമ ഞ്ചായത്ത് അംഗങ്ങളായ സൈനുല്‍ ആബിദീന്‍ തങ്ങള്‍, ബിന്ദു ആനന്ദ്, എ പി മുസ്ഥഫ, മഞ്ജിത, പി എം ജയേഷ്, ജെസ്സി ശ്രീനിവാസന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍ പി ഭാസ്‌കരന്‍, പി സി ഹബീബ് തമ്പി, ടി എം പൗലോസ്, ഗിരീഷ് തേവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. റെജി ജോസഫ് സ്വാഗതം പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies