19-Nov-2019 (Tue)
 
 
 
 
‍താമരശ്ശേരിയില്‍ ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു
   
vps
02-Oct-2019
 

താമരശ്ശേരി: ടിപ്പര്‍ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചു. സംസ്ഥാന പാതയില്‍ തമരശ്ശേരി വെഴുപ്പൂരില്‍ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബാലുശ്ശേി ഭാഗത്തുനിന്നും മുക്കത്തെ ക്രഷറിലേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെയായിരുന്നു സംഭവം. റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ പറമ്പിലേക്കിറങ്ങിയ ടിപ്പര്‍ മരത്തില്‍ ഇടിച്ചാണ് നിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് സൂചന. ഉച്ചയോടെ രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ചാണ് ടിപ്പര്‍ ഉയര്‍ത്തിയത്. താമരശ്ശേരി ട്രാഫിക് എസ് ഐ അബ്ദുസ്സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies