19-Nov-2019 (Tue)
 
 
 
 
‍പോഷണ മാസാചരണത്തിന്റെ ഭാഗമായുള്ള പോഷണ്‍ എക്‌സ്പ്രസ്സിന് താമരശ്ശേരിയില്‍ ഊഷ്മള സ്വീകരണം
   
vps
05-Oct-2019
 

താമരശ്ശേരി: പോഷണ മാസാചരണത്തിന്റെ ഭാഗമായുള്ള പോഷണ്‍ എക്‌സ്പ്രസ്സിന് താമരശ്ശേരിയില്‍ ഊഷ്മള സ്വീകരണം നല്‍കി. കുട്ടികളുടെ ആദ്യ ആയിരം ദിനങ്ങള്‍, അനീമിയ രഹിത സംസ്ഥാനം, ഡയേറിയ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍, ശുചിത്വം, പോഷകാഹാരം എന്നിവയില്‍ ബോധവല്‍ക്കരണവുമായായണ് പോഷണ്‍ എക്‌സ്പ്രസ് പര്യടനം നടത്തുന്നത്. സെപ്റ്റംബര്‍ 16 ന് തിരുവനന്തപുരത്ത് നിന്നും പര്യടനം ആരംഭിച്ച എക്‌സ്പ്രസ് രണ്ട് ദിവസങ്ങളിലായാണ് കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തിയത്. ഐ സി ഡി എസുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നാല് കേന്ദ്രങ്ങളിലാണ് സ്വീകരണം ഏര്‍പ്പെടുത്തിയത്. കുന്ദമംഗലം, കൊടുവള്ളി, പേരാമ്പ്ര മേഖലകള്‍ സംയുക്തമായി താമരശ്ശേരിയില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. അംഗന്‍വാടി ജീവനക്കാര്‍ വിവിധ പച്ചക്കറികള്‍ മാലയായി അണിഞ്ഞും പച്ചിലകളില്‍ പോഷകാഹാര സന്ദേശങ്ങള്‍ എഴുതിയും വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചുമാണ് പോഷണ്‍ എക്‌സ്പ്രസ്സിനെ സ്വീകരിച്ചത്.

 

താമരശ്ശേരി പഴയ ബസ്റ്റാന്റില്‍ താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് എക്‌സ്പ്രസിനെ സ്വീകരിച്ചു. പുതു തലമുറയെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്നും പോഷകാഹാരങ്ങളിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോഷണ്‍ എക്‌സ്പ്രസ് പര്യടനം നടത്തുന്നത്. താമരശ്ശേരി വ്യാപാര ഭവനില്‍ നടന്ന സ്വീകരണ യോഗം കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന ഹംസ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, സി ഡി പി ഒ മാരായ ടി ഗീത, പൗളി, അനിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ രണ്ട് ദിവസത്തെ പര്യടനം വടകരയില്‍ സമാപിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies