19-Nov-2019 (Tue)
 
 
 
 
‍റോഡ് വികസനത്തിന് തടസ്സമായ പെട്ടിക്കട നീക്കം ചെയ്യാന്‍ ഡി വൈ എഫ് ഐ പ്രക്ഷോഭം
   
vps
02-Oct-2019
 

താമരശ്ശേരി: താമരശ്ശേരി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നും മിനി ബൈപ്പാസ് നവീകരണത്തിന് തടസ്സമായി നില്‍ക്കുന്ന പെട്ടിക്കട നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ താമരശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട പഞ്ചായത്ത് ഭരണ സമിതി മുഖം തിരിഞ്ഞു നില്‍ക്കുന്നുവെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ചെറിയ ആശ്വാസമാവുന്ന രീതിയില്‍ നവീകരിക്കുന്ന ബൈപ്പാസ് റോഡ് ദേശീയ പാതയില്‍ നിന്നും ആരംഭിക്കുന്ന ഭാഗത്തുള്ള പെട്ടിക്കട നീക്കം ചെയ്യാന്‍ അഞ്ച് മാസം മുമ്പ് ഭരണ സമിതി യോഗം തീരുമാനിച്ചതാണെങ്കിലും ഇതിന്ന് വിരുദ്ധമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി മെഹറൂഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി ലിജു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി എം ജയേഷ്, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി എം വി യുവേഷ്, ട്രഷറര്‍ സന്ദീപ് മാഠത്തില്‍, ബിജീഷ് ഉണ്ണി, ഷംസീര്‍ വമ്പന്‍ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പെട്ടിക്കടയിലേക്ക് മാര്‍ച്ച് നടത്തി കൊടിയും ബോര്‍ഡും സ്ഥാപിച്ചിരുന്നു. പെട്ടിക്കട നീക്കം ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies