19-Nov-2019 (Tue)
 
 
 
 
‍ചാനല്‍ ലോഗോ പ്രകാശനവും കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനവും നടത്തി
   
vps
04-Oct-2019
 

താമരശ്ശേരി: സമഗ്ര മേഖലകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതമായ വിജയം കരസ്ഥമാക്കണമെങ്കില്‍ ഭാഷകളില്‍ പ്രത്യേകിച്ച് ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകള്‍ക്ക് വിദ്യാലയങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന് ലഭ്യമാക്കാന്‍ കഴിയുന്ന എല്ലാ അവസരവും നല്‍കണമെന്നും കോഴിക്കോട് എം പി. എം കെ രാഘവന്‍ അഭിപ്രായപ്പെട്ടു. താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പുതിയ ചാനല്‍ (പൊലി )യുടെ പ്രകാശനവും ഹയര്‍ സെക്കന്ററിയില്‍ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ സമര്‍പ്പണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ടി എ പ്രസിഡന്റ് എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം മുഖ്യാതിയായിരുന്നു. പി ടി എ വൈസ് പ്രസിഡന്റ് പി എം അബ്ദുല്‍ മജീദ്, എസ് എം സി ചെയര്‍മാന്‍ എ ടി സുരേശന്‍, എന്‍ പി ഇസ്മായില്‍, വി എച്ച് എസ് സി പ്രിന്‍സിപ്പല്‍ എന്‍ മധുസൂദനന്‍, ഇഖ്ബാല്‍ പൂക്കോട്, ഷംസീര്‍ കെ ടി, വിനോദ് എം, വി സി അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം ടി അബ്ദുല്‍ അസീസ്, വിനോദ് കുമാര്‍ കെ, ശോഭന, ഉണ്ണികൃഷ്ണന് കെ, ശശീന്ദ്രന്‍ ഒ പി, പ്രസീത പി പി, മുഹമ്മദ് ഗഫൂര്‍ പി സി, അബ്ദുല്‍ അസീസ് എ കെ, കെ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ ആര്‍ കെ ഷാഫി സ്വാഗതവും ഹെഡ് മാസ്റ്റര്‍ പി ടി മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies