05-Jul-2020 (Sun)
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം' പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നടന്നു മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കമായി താമരശ്ശേരി എ ഇ ഒ ഒഫീസിന് മുന്‍പില്‍ കെ എസ് യു ധര്‍ണ്ണ നടത്തി താമരശ്ശേരി ചമല്‍ കേളന്‍മൂല ഭാഗത്ത് നിന്നും വാഷും ചാരായവും പിടിച്ചെടുത്തു പ്ലാസ്റ്റിക് ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചു പുതുപ്പാടിയില്‍ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിനുള്ള നടപടികള്‍ക്കായി ജാഗ്രതാ സമിതി ചേര്‍ന്നു കര്‍ഷക കൂട്ടായ്മ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുഖത്ത് പ്ലാസ്റ്റിക് ഡബ്ബ കുടുങ്ങിയ കുറുക്കനെ രക്ഷപ്പെടുത്തി തൃക്കുറ്റിശ്ശേരി വയല്‍ പീടിക പുതിയപാലം മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിച്ചു സ്മാര്‍ട്ട് ചാലഞ്ചില്‍ റിപ്പയര്‍ ചെയ്ത ഫോണുകള്‍ അദ്ധ്യാപകര്‍ക്കു കൈമാറി പുല്ലാളൂര്‍ പുറായില്‍ ഒലോറക്കുന്ന് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
 
 
 
 
‍താമരശ്ശേരിയിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കാന്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
   
vps
04-Oct-2019
 

താമരശ്ശേരി: താലൂക്ക് ആസ്ഥാനമായ താമരശ്ശേരിയിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കാന്‍ ഗ്രാമപഞ്ചായത്ത് സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തു. ടൗണിലേയും ചുങ്കം ജംഗ്ഷനിലേയും ഗതാഗതകുരുക്കിന് പരിഹാരണം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയതോടെയാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ സര്‍വ്വകക്ഷി യോഗം പതിവായുള്ള അഭിപ്രായ പ്രകടനങ്ങളില്‍ ഒതുങ്ങി. രൂക്ഷമായ ഗാതഗതക്കുരുക്ക് പരിഹരിക്കാന്‍ നേരത്തെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ച ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുകയും ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. അനധികൃത നിര്‍മാണങ്ങളും കുരുക്കിന് കാരണമാവുന്നുണ്ടെന്ന് പൊതു പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ യാതൊരു തീരുമാനവും യോഗത്തില്‍ ഉണ്ടായില്ല. വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന നിര്‍ദ്ദിഷ്ട ബൈപ്പാസ് നടപടികള്‍ ത്വരിതപ്പെടുത്തുക, നിലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന ലിങ്ക് റോഡുകളുടെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കുക, ചുങ്കം ജംഗ്ഷനില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുക, എലിവേറ്റഡ് ഹൈവെ സംബന്ധിച്ച് പഠിക്കുക, ചുങ്കം ജംഗ്ഷന്‍ വീതി കൂട്ടി നവീകരിക്കുക, കാരാടി മുതല്‍ ചെക്ക് പോസ്റ്റ് വരെ രണ്ട് വരി പാതയാക്കുക തുടങ്ങിയവയാണ് യോഗത്തിലെ തീരുമാനങ്ങള്‍. അടിയന്തിര നടപടി എന്ന നിലക്ക് യാതൊരു തീരുമാനവും യോഗത്തില്‍ ഉണ്ടായില്ല.

 

നിര്‍ദ്ദിഷ്ട ബൈപ്പാസ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ദേശീയപാതയോരത്തെ അനധികൃത പാര്‍ക്കിംഗുകള്‍ ഒഴിവാക്കിയാല്‍ ഗതാഗതക്കുരുക്കിന് ഏറെ ആശ്വാസമുണ്ടാവുമെങ്കിലും ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും യോഗത്തില്‍ ഉണ്ടായില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എം പി, കാരാട്ട് റസാഖ് എം എല്‍ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, ജില്ലാ പഞ്ചായത്ത് അംഗം വി ഡി ജോസഫ്, പി എസ് മുഹമ്മദലി, കെ മഞ്ചിത, ജസ്സി ശ്രീനിവാസന്‍, എ പി ഉസ്സയിന്‍, കെ വി മുഹമ്മദ്, കെ സരസ്വതി, പി എം ജയേഷ്, കെ എം. അഷ്‌റഫ് മാസ്റ്റര്‍, ടി ആര്‍ ഓമനക്കുട്ടന്‍, എ പി സജിത്ത്, ഗിരീഷ് തേവള്ളി, സി ടി ടോം, പി ടി ബാപ്പു, റജി ജോസഫ്, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയരാജ്, പൊതുമരാമത്ത് വകുപ്പ്, പോലീസ് ഉദ്യോഗസ്ത്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies