16-Nov-2019 (Sat)
 
 
 
 
‍മടവൂര്‍ എ യു പി സ്‌കൂളിന് ആധുനി രീതിയിലുള്ള പാചകപ്പുര യാഥാര്‍ത്ഥ്യമായി
   
vps
04-Oct-2019
 

മടവൂര്‍: ഉച്ച ഭക്ഷണത്തോടൊപ്പം രക്ഷിതാക്കളുടെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും വിതരണം ചെയ്യുന്ന മടവൂര്‍ എ യു പി സ്‌കൂളിന് ആധുനി രീതിയിലുള്ള പാചകപ്പുര യാഥാര്‍ത്ഥ്യമായി. തൊള്ളായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ക്ലാസ് മുറികള്‍ക്കൊപ്പം പാചക്കപ്പുരയും ഹൈട്ടെക് ആവുന്നതോടെ വിദ്യാര്‍ത്ഥിളുടെ പഠന നിലവാരത്തിലും വലിയ മുന്നേറ്റമുണ്ടാവുമെന്നാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്.

 

പാചകപ്പുരയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. ഏഴാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ഉപഹാരം നല്‍കി. ഹൈ ടെക് ലാബ് ബി പി ഒ. വി എം മെഹറലി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി കെ അബ്ദുറഹ്മാന്‍ ബാഖവി, പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കര്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സിന്ധുമോഹനന്‍, അംഗങ്ങളായ എ പി നസ്തര്‍, സാബിറ, വി അഹമ്മദ് ഷബീര്‍, എം മുനീറ, പി ദീപ, പ്രധാനധ്യാപകര്‍ എം അബദുല്‍ അസീസ്, എം പി രാജേഷ് എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies