19-Nov-2019 (Tue)
 
 
 
 
‍കൂടത്തായി കൂട്ടക്കൊല: ജോളിയും ഷാജുവും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്
   
vps
10-Oct-2019
 

താമരശ്ശേരി: കൂടത്തായി കൂട്ടക്കൊലയില്‍ ജോളിയുടെ ക്രൂരതക്കിരയായി കൊല്ലപ്പെട്ട സിലിക്ക് ഭര്‍ത്താവ് ഷാജവും കൊല ചെയ്ത ജോളിയും ഒരുമിച്ച് അന്ത്യ ചുംബനം നല്‍കുന്ന ചിത്രങ്ങള്‍ പുറത്ത്. ജോളിയുമായി നേരത്തെ യാതൊരു ബന്ധവും ഇല്ലെന്ന ഷാജുവിന്റെ വാദം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തായ ചിത്രങ്ങള്‍. ഉറ്റ ബന്ധുക്കള്‍ അന്ത്യ ചുംബനം നല്‍കുമ്പോള്‍ ജോളിയും ഷാജുവും ഇരുവശങ്ങളിലായി നിന്ന് ഒരുമിച്ചാണ് അന്ത്യ ചുംബനം നല്‍കുന്നത്. ഇരുവരും ഒരുമിച്ച് എത്തിയത് യാദൃശ്ചികമാണെങ്കില്‍ ഒരാള്‍ ചുംബനം നല്‍കിയ ശേഷമാണ് മറ്റൊരാള്‍ ചുംബനം നല്‍കുക. എന്നാല്‍ ഇവിടെ ഇരുവരും ഒരുമിച്ച് ചുംബനം നല്‍കി സിലിയെ യാത്രയാക്കിയത് ദുരൂഹമാണ്. വിവാഹത്തിന് മുമ്പ് ജോളിയുമായി ഫോണില്‍ സംസാരിക്കുകപോലും ചെയ്യാറില്ലായിരുന്നുവെന്നും മൂത്ത മകന് വേണ്ടി മാത്രമാണ് ജോളിയെ വിവാഹം കഴിച്ചതെന്നുമായിരുന്നു ഷാജുവിന്റെ വിശദീകരണം. ഈ വാദങ്ങളെല്ലാം പൊളിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ വിവരം താന്‍ അറിഞ്ഞിരുന്നുവെന്നും ഷാജു അന്വേഷണ സംഘത്തിന് മൊഴി നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies