19-Nov-2019 (Tue)
 
 
 
 
‍പയോണ അങ്ങാടിയിലെ ഉപയോഗശൂന്യ നടപ്പാലം പൊളിച്ച് മാറ്റണം: ഐ എന്‍ എല്‍
   
vps
08-Oct-2019
 

കട്ടിപ്പാറ: കഴിഞ്ഞ പ്രളയകാലങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാന്‍ കാരണമായ പയോണ അങ്ങാടിക്ക് കുറുകെ സ്ഥിതി ചെയ്യുന്ന ഉപയോഗശൂന്യ നടപ്പാലം പൊളിച്ച് മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഇന്ത്യന്‍ നാഷണല്‍ ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. മലനിരകളില്‍ നിന്ന് കുത്തി ഒലിച്ച് വരുന്ന മലവെള്ളം പാലത്തില്‍ തട്ടി തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകന്നത് പതിവാണ്. യോഗത്തില്‍ കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. എം സുലൈമാന്‍, അസീസ് തേവര്‍മല, റഹീം കട്ടിപ്പാറ, അബ്ദുറഹിമാന്‍ ഹാജി വടക്കുംമുറി, ഹൈദര്‍, ഫൈസല്‍ കെ പി എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies