07-Dec-2019 (Sat)
 
 
 
 
‍ലോക ഭക്ഷ്യ ദിനത്തില്‍ വേറിട്ട പരിപാടികളുമായി കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂള്‍
   
vps
16-Oct-2019
 

കൈതപ്പൊയില്‍: കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷണം ഔഷധമാണ് അത് പാഴാക്കി കളയരുത് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് കൈതപ്പൊയില്‍ അങ്ങാടിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാര്‍ഡ് ഓട്ടോറിക്ഷാ ജീവനക്കാര്‍ക്ക് നല്‍കി നാദിയ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

 

ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്നായി ചിത്രപ്രദര്‍ശനവും, റാലിയും നടത്തി. ലെന ഫാത്തിമ, ആദിത് കൃഷ്ണ എന്നീ കുട്ടികള്‍ ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ എം ഡി മുഹമ്മദ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി താലൂക്ക് സെക്രട്ടറി എ സി അബ്ദുള്‍ അസീസ്, അദ്ധ്യാപകരായ മനോജ് പി മാത്യു, ജോണ്‍സണ്‍, ദീപ എന്നിവര്‍ സംസാരിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies