20-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരി ജി വി എച്ച് എസ് എസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കയ്യാങ്കളി; 2 പേര്‍ക്ക് പരിക്ക്
   
vps
23-Oct-2019
 

താമരശ്ശേരി: താമരശ്ശേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടര്‍ക്കഥയാവുകയാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിലും ഒന്നാം വര്‍ഷക്കാരും രണ്ടാം വര്‍ഷക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ നിതിന്‍ ദാസ്, ബിജിന്‍ ദാസ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്. സഹപാഠിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നിതിന്‍ ദാസ് പറഞ്ഞു. അധ്യായന വര്‍ഷം ആരംഭിച്ച സമയം മുതല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കു നേരെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ അക്രമം ആരംഭിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറയുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ താമരശ്ശേരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies