20-Nov-2019 (Wed)
 
 
 
 
‍കെ എസ് യു വിന്റെ കെ എസ് ആര്‍ ടി സി ഡിപ്പോ മാര്‍ച്ച് കണ്ടു നിന്നവരെ ചിരിപ്പിച്ചു
   
vps
24-Oct-2019
 

താമരശ്ശേരി: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ എടുത്തുകളഞ്ഞ നടപടിക്കെതിരെ കെ എസ് യു പ്രവര്‍ത്തകര്‍ താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് കണ്ടു നിന്നവരെ ചിരിപ്പിച്ചു. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ 19 പേരാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവരെ നേരിടാന്‍ എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ 14 പോലീസുകാരും സ്ഥലത്തെത്തിയിരുന്നു. മാര്‍ച്ച് സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിനു മുന്നില്‍ തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പോലീസിനെ തള്ളിമാറ്റാന്‍ ശ്രമിച്ചു. വീതിയുള്ള റോഡിലൂടെ ഡിപ്പോയിലേക്ക് പ്രവേശിക്കാമെങ്കിലും പോലീസിനു നേരെ ബല പ്രയോഗം നടത്തുകയായിരുന്നു. ഏതാനും പേര്‍ പോലീസിന്റെ വലയമില്ലാത്ത ഭാഗത്ത് മാറി നിന്നെങ്കില്‍ ഇവര്‍ ഡിപ്പോയിലേക്ക് കടക്കാന്‍ ശ്രമിച്ചതുമില്ല. അല്‍പ്പ നേരത്തെ ബലപ്രയോഗത്തിനൊടുവില്‍ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാല്‍ മാര്‍ച്ച് ഉത്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗം കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ വീണ്ടും പോലീസിനു നേരെ ബലപ്രയോഗമായി. വീതി കൂടിയ റോഡായതിനാല്‍ പോലീസ് വലയമില്ലാത്ത ഭാഗത്തുകൂടെ ഡിപ്പോക്കുള്ളിലേക്ക് കടക്കാമെങ്കിലും പോലീസിനെ തള്ളിമാറ്റാനായിരുന്നു ശ്രമം. ഇതോടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബാക്കിയുള്ളവര്‍ വീണ്ടും പ്രതിഷേധിക്കുമെന്ന് കരുതി പോലീസ് കാത്തുനിന്നെങ്കിലും അറസ്റ്റ് ചെയ്തവരെയുമായി പോലീസ് വാഹനം സ്റ്റേഷനിലേക്ക് പുറപ്പെട്ടതോടെ മറ്റുള്ളവര്‍ പിരിഞ്ഞു പോയി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies