07-Dec-2019 (Sat)
 
 
 
 
‍താമരശ്ശേരി യൂണിറ്റ് കെ എച്ച് ആര്‍ എ ഓഫീസ് ഉദ്ഘാടനം ചെയ്തു
   
vps
25-Oct-2019
 

താമരശ്ശേരി: താമരശ്ശേരി യൂണിറ്റ് കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ഓഫീസ് ഉദ്ഘാടനവും മുന്‍കാല ഹോട്ടല്‍ ഉടമകളെ ആദരിക്കലും ആഘോഷമായി. താമരശ്ശേരി പഴയബസ്റ്റാന്റ് പരിസരത്ത് നിന്നും ഘോഷയാത്രയോടുകൂടിയായിരുന്നു തുടക്കം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ജയ്പാല്‍ ഉദ്ഘാടനം ചെയ്തു. ശ്ശരി യൂണിറ്റ് പ്രസിഡന്റ് നവാസ് മേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസ്സോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സുഹൈല്‍ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രമേശന്‍, സജീവന്‍ കെ എച്ച് ആര്‍ എ സംസ്ഥാന സെക്രട്ടറി സുഗുണന്‍, കെ എച്ച് ആര്‍ എ ജില്ലാ സെക്രട്ടറി ഷമീര്‍, മേഖല പ്രസിഡന്റ് ഹുമയൂണ്‍ കബീര്‍, സെക്രട്ടറി വിജയന്‍ കൂടരഞ്ഞി, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് അമീര്‍ മുഹമ്മദ് ഷാജി എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ജംഷിദ് മലബാര്‍ സ്വാഗതവും ട്രഷറര്‍ രതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies