20-Nov-2019 (Wed)
 
 
 
 
‍സര്‍ക്കാറിന്റെ 108 സൗജന്യ ആമ്പുലന്‍സ് പദ്ധതി താമരശ്ശേരി മേഖലയിലും
   
vps
28-Oct-2019
 

താമരശ്ശേരി: റോഡപകടങ്ങില്‍ അകപ്പെടുന്നവര്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിന്നായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ആമ്പുലന്‍സ് പദ്ധതി താമരശ്ശേരി മേഖലയിലും. താമരശ്ശേരി താലൂക്ക് ആശുപത്രി, കോടഞ്ചേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കനിവ് 108 ആമ്പുലന്‍സ് സര്‍വീസ് നടത്തുക. ഒരു എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനും ഒരു പൈലറ്റുമാണ് ആമ്പുലന്‍സിലുണ്ടാവുക. ഓക്‌സിജന്‍ സിലിണ്ടറും പ്രാധമികി ചികിത്സക്കുള്ള മരുന്നുകളും ഉള്‍പ്പെടെ ആമ്പുലന്‍സില്‍ ലഭ്യമാണ്. 108 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ 24 മണിക്കൂറും ആമ്പുലന്‍സിന്റെ സേവനം ലഭിക്കും. കോള്‍ സെന്ററില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ആമ്പുലന്‍സ് അപകടം നടന്ന സ്ഥലത്തെത്തുക. കോള്‍ സെന്ററില്‍ എത്തുന്ന സന്ദേശത്തിന്റെ ആധികാരികത ഉറപ്പാക്കിയ ശേഷം പൈലറ്റിന്റെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്റെയും മൊബൈല്‍ ഫോണിലേക്ക് സന്ദേശം കൈമാറും. ഉടന്‍ തന്നെ സംഘം അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെടും. സമീപത്ത് നിന്നായാലും നേരിട്ട് ആമ്പുലന്‍സ് വിളിക്കാനാവില്ല. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിനു കീഴില്‍ 108 ആമ്പുലന്‍സ് പദ്ദതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പുതുപ്പാടി, മടവൂര്‍ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ആമ്പുലന്‍സ് സര്‍വീസ് ആരംഭിക്കും. താമരശ്ശേരിയില്‍ കാരാട്ട് റസാഖ് എം എല്‍ എ ആമ്പുലന്‍സിന്റെ ഫ്‌ളാഗോഫ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എ പി മുസ്ഥഫ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം കേശവനുണ്ണി, ഡോ. സക്കീര്‍ ഹുസ്സൈന്‍, വി വേണുഗോപാല്‍, ഗഫൂര്‍ കൂടത്തായി, റാഷി താമരശ്ശേരി, നൗഫല്‍ താമരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies