27-Jan-2020 (Mon)
 
 
 
 
‍കേരളോത്സവം ഫുട്ബോള്‍: ചലഞ്ചേഴ്‌സ് ചുങ്കം ജേതാക്കള്‍
   
vps
28-Oct-2019
 

താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ എഫ് സി ചലഞ്ചേഴ്‌സ് ചുങ്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഫൈറ്റേഴ്‌സ് അമ്പലമുക്കിനെ പരാജയപ്പെടുത്തി. അനുവദിച്ച സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ കളി പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ താമരശ്ശേരിയെ ഇനി ചലഞ്ചേഴ്‌സ് ചുങ്കം നയിക്കും. വിജയികള്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലിയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. ചടങ്ങില്‍ പി ഹാഫിസ് റഹ്മാന്‍, വി കെ എ കബീര്‍, ഇസ്ഹാക് ചാല്‍ക്കര, പി കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies