20-Nov-2019 (Wed)
 
 
 
 
‍മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
   
vps
29-Oct-2019
 

കോഴിക്കോട്: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പന്നിയങ്കര ഇസ്ലാഹിയ പള്ളിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പള്ളി ഭാരവാഹികള്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുട്ടിയെ ചുവന്ന ബ്ലാങ്കറ്റില്‍ പൊതിഞ്ഞ നിലയിലായിരുന്നു. ഇതിനോടൊപ്പം ഒരു കത്തും എഴുതി വെച്ചിട്ടുണ്ട്.

 

കുട്ടിയുടെ ജനനം ഈ മാസം 25 ന് ആയിരുന്നെന്നും ഞങ്ങള്‍ക്ക് അല്ലാഹു നല്‍കിയ കുഞ്ഞിനെ അല്ലാഹുവിന് തന്നെ തിരിച്ചേല്‍പ്പിക്കുകയാണെന്നും കുറിപ്പില്‍ പറയുന്നു. കുട്ടിയെ പരിചരിക്കണമെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും കത്തില്‍ കുറിച്ചിട്ടുണ്ട്. പന്നിയങ്കര പോലീസ് കുഞ്ഞിനെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies