07-Dec-2019 (Sat)
 
 
 
 
‍എളേറ്റില്‍ ജി എം യു പി സ്‌കൂളില്‍ ഹൈടെക് ലാബ് ഉദ്ഘാടനം ചെയ്തു
   
vps
29-Oct-2019
 

എളേറ്റില്‍: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പ്രൈമറി സ്‌കൂള്‍ ഹൈടെക് ലാബ് പദ്ധതി എളേറ്റില്‍ ജി എം യു പി സ്‌കൂളില്‍ കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ ശാസ്‌ത്രോല്‍സവത്തില്‍ മികച്ച വിജയം നേടിയവര്‍ക്ക് അദ്ദേഹം ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ആഷിഖ് റഹ്മാന്‍, കൊടുവള്ളി ബി പി ഒ. എം മെഹറലി, പി ടി എ പ്രസിഡണ്ട് എം പി ഉസ്സയിന്‍ മാസ്റ്റര്‍, എം പി ടി എ ചെയര്‍പേഴ്‌സണ്‍ റജ്‌ന കുറുക്കാംപൊയില്‍, എസ് എം സി ചെയര്‍മാന്‍ എം പി ഗഫൂര്‍, സബ് ജില്ലാ ഐ ടി കോഡിനേറ്റര്‍ കെ പി നൗഫല്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍ കെ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി എം വി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഷുക്കൂര്‍ സ്വാഗതവും സ്‌കൂള്‍ ഐ ടി കോഡിനേറ്റര്‍ വി കെ മുഹമ്മദലി നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies