20-Nov-2019 (Wed)
 
 
 
 
‍കൂടത്തായി കൊലപാതക പരമ്പര; ജോളിക്ക് ഇടപാടുള്ള ബേങ്കുകളില്‍ പരിശോധന നടത്തി
   
vps
29-Oct-2019
 

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണത്തിന്റെ ഭാഗമായി ജോളിക്ക് ഇടപാടുള്ള ബേങ്കുകളില്‍ അന്വേഷണ സംഘം പരിശോധന നടത്തി. താമരശ്ശേരി ഐ സി ഐ സി ഐ ബേങ്കിലും ഓമശ്ശേരി സര്‍വീസ് സഹകരണ ബേങ്കിന്റെ കൂടത്തായി ബ്രാഞ്ചിലും എത്തിയാണ് അന്വേഷണ സംഘം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചുത്. ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അതിനിടെ ടോം തോസിന്റെയും ഭാര്യ അന്നമ്മ ടീച്ചറുടെയും കൊലപാതകം അന്വേഷിക്കുന്ന പോലീസ് സംഘം കൂടത്തായി പൊന്നാമറ്റം വീട്ടിലെ ജോലിക്കാരിയായിരുന്ന അന്നമ്മയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് മൊഴിയെടുത്തു.

 

ടോം തോമസിന്റെ കൊലപാതകം അന്വേഷിക്കുന്ന കുറ്റിയാടി ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, അന്നമ്മ ടീച്ചറുടെ കൊലപാതകം അന്വേഷിക്കുന്ന പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ കെ കെ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. റോയി ഉള്‍പ്പെടെയുള്ള മൂന്നുപേരുടെയും മരണത്തില്‍ അന്നമ്മ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ജോളിയുടെ വഴിവിട്ട ജീവിതം സംബന്ധിച്ചും അന്നമ്മക്ക് വിവരമുണ്ടായിരുന്നു. റോയിയുടെ മരണത്തിന് പിന്നാലെ അന്നമ്മയുടെ മകള്‍ ഏലിയാമ്മയുടെ ഫോണിലേക്ക് വിളിച്ച ജോളി അന്നമ്മയോട് പൊന്നാമറ്റം വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയ അന്നമ്മക്ക് ജോളി ഭക്ഷണം നല്‍കിയെന്നും ഇതോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതായും ഇവര്‍ പറയുന്നു. ഇതു സംബന്ധിച്ച് നേരത്തെ അന്നമ്മ മൊഴി നല്‍കിയിരുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies