20-Nov-2019 (Wed)
 
 
 
 
‍കട്ടിപ്പാറ ചമലില്‍ കോഴിക്കട മാലിന്യം റോഡില്‍ തള്ളിയ സംഭവത്തില്‍ പോലീസും ആരോഗ്യ വകുപ്പും കേസെടുത്തു
   
vps
30-Oct-2019
 

കട്ടിപ്പാറ: കട്ടിപ്പാറ ചമല്‍ കൊളമലയില്‍ റോഡിലും സമീപത്തെ പറമ്പിലും പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ കോഴിക്കട മാലിന്യങ്ങള്‍ തള്ളിയ സംഭവത്തില്‍ കര്‍ഷന നടപടിയുമായി പോലീസും ആരോഗ്യ വകുപ്പും. സംഭവത്തില്‍ താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റാള്‍ ഉടമ റഫീഖിനെതിരെ പോലീസും ആരോഗ്യ വകുപ്പും കേസെടുത്തു. പൊതുജനാരോഗ്യ നിയമ പ്രകാരം ഗ്രാമപഞ്ചായത്ത് 25000 രൂപ പിഴ ഈടാക്കി. കോഴിക്കടകളില്‍ നിന്നും മാലിന്യം ശേഖരിച്ച് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിക്കാന്‍ എത്തിക്കുന്നതിനിടെ വാഹനം കേടായെന്നും ഇതേ തുടര്‍ന്ന് റോഡില്‍ ഇറക്കുകയായിരുന്നുവെന്നുമാണ് റഫീഖിന്റെ വാദം. ഇത് പ്രദേശത്തെ പറമ്പില്‍ സംസ്‌കരിക്കാനുള്ള നീക്കം നാട്ടുകാര്‍ തടയുകയായിരുന്നു. അല്‍പം മണ്ണ് നീക്കി മാലിന്യം നിക്ഷേപിക്കുകയും ഇതിന്ന് മുകളില്‍ അല്‍പ്പം മണ്ണിടുകയുമാണ പതിവെന്നും ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും നാട്ടുകാര്‍ പറയുന്നു. മാലിന്യം നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ശനിയാഴ്ച രാത്രിയില്‍ തള്ളിയ മാലിന്യം നീക്കം ചെയ്യാന്‍ ഇയാള്‍ തയ്യാറായിട്ടില്ല. മാലിന്യം നീക്കം ചെയ്യാത്ത പക്ഷം നിയമ നടപടി സ്വീകരിക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ തീരുമാനം.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies