എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി നടപ്പാക്കുന്ന സംഘകൃഷി പദ്ദതിക്ക് തുടക്കമായി
അടിവാരം: യുവത്വം നിലപാട് പറയുന്നു എന്ന ശീര്ഷകത്തല് 2020 ജനുവരിയില്‍ താമരശ്ശേരിയില്‍ നടക്കുന്ന എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന സംഘകൃഷി പദ്ദതിക്ക് തുടക്കമായി. കോടഞ്ചേരി പഞ്ചായത്തിലെ പാലക്കലില്‍ മൂന്നേക്കറോളം വയലിലാണ് എസ് വൈ എസ് താമരശ്ശേരി സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചത്. പാട്ടത്തിനെടുത്ത വയലിലെ കൃഷിക്ക് മേല്‍നോട്ടം വഹിക്കുന്നത് നൂറാംതോട് പാടശേഖര സമിതി സെക്രട്ടറി പുത്തൂര്‍മഠം കുഞ്ഞാലിയാണ്. പ്രളയവും സാമ്പത്തിക പ്രതിസന്ധിയും കാരണം കര്‍ഷകര്‍ വിത്തിറക്കാന്‍ മടിച്ച വയല്‍ കൃഷിയോഗ്യമാക്കിയാണ് വിത്തിറക്കിയത്. കോടഞ്ചേരി കൃഷി ഭവന് വിത്ത് സൗജന്യമായി നല്കി. തുടര്‍ന്ന് നടന്ന ഞാറ് നടല്‍ കോടഞ്ചേരി കൃഷി ഓഫീസര്‍ ഷബീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ അലവി സഖാഫി കായലം, മുനീര്‍ സഅദി പൂലോട്, സോണ്‍ ഭാരവാഹികളായ സാബിത് അബ്ദുല്ല സഖാഫി, നൗഫല്‍ സഖാഫി നൂറാംതോട്, മജീദ് സഖാഫി പാലക്കല്‍, സലിം കളപ്പുറം എന്നിവര്‍ സംബന്ധിച്ചു. യുവജനങ്ങളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുകയും അന്യം നിന്നുപോകുന്ന നെല്‍കൃഷി പോലുള്ള കൃഷികള്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് പദ്ദതിയുടെ ലക്ഷ്യം. ജില്ലയിലെ എണ്‍പതോളം സര്‍ക്കിളുകളിലും സംഘകൃഷികള്‍ ആരംഭിക്കും. കൂടാതെ യൂണിറ്റുകളില്‍ അടുക്കള തോട്ടം പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.