20-Nov-2019 (Wed)
 
 
 
 
‍കട്ടിപ്പാറ കൊളമലയില്‍ തള്ളിയ കോഴി മാലിന്യം നീക്കം ചെയ്യിച്ചു
   
vps
30-Oct-2019
 

കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ കൊളമലയില്‍ റോഡിലും പറമ്പിലും തള്ളിയ കോഴി മാലിന്യം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നീക്കം ചെയ്തു. താമരശ്ശേരിയിലെ മഞ്ചു ചിക്കന്‍സ്റ്റാള്‍ ഉടമ റഫീഖിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ നൂറ് ചാക്കോളം കോഴി മാലിന്യം ഇവിടെ തള്ളിയത്. സംഭവത്തില്‍ റഫീഖിനെതിരെ പോലീസ് കേസെടുക്കുകയും ഇരുപത്തി അയ്യായിം രൂപ ഗ്രാമപഞ്ചായത്ത് പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ മാലിന്യം നീക്കം ചെയ്യാന്‍ റഫീഖ് തയ്യാറായില്ല. ഇതിന്നെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പുതുതായി എത്തിച്ച മാലിന്യം നീക്കം ചെയ്തത്. നേരത്തെ ഇവിടെ തള്ളിയ മാലിന്യം കുഴിച്ചുമൂടുകയും ചെയ്തു. പൊതുജനാരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ച റഫീഖിനെതിരെ ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies