20-Nov-2019 (Wed)
 
 
 
 
‍കൊടുവള്ളിയില്‍ പൂനൂര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിട്ടു
   
vps
30-Oct-2019
 

കൊടുവള്ളി: പൂനൂര്‍ പുഴയിലേക്ക് മാലിന്യം ഒഴുക്കി വിട്ടു. ദേശീയപാതയില്‍ കൊടുവള്ളി പെട്രോള്‍ പമ്പിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലെ മലിനജലമാണ് ഓവുചാലിലൂടെ പൂനൂര്‍ പുഴയിലേക്ക് ഒഴുക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് പാലക്കുറ്റി ഭാഗത്തു കൂടി ഒഴുകുന്ന പൂനൂര്‍ പുഴയിലെ വെള്ളത്തിന് കറുത്ത നിറം കാണപ്പെട്ടത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മലിന ജലം പൈപ്പിലൂടെ ഓവുചാലിലേക്ക് ഒഴുക്കി വിടുന്നതായി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊടുവള്ളി എസ് ഐ. കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

 

കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും സ്വര്‍ണ്ണം ഉരുക്കാനും ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന സയനൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ന്ന വെള്ളമാണ് പുഴയിലേക്കൊഴുക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിരവധി കുടിവെള്ള പദ്ധതികള്‍ പൂനൂര്‍ പുഴയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. പുഴയോരത്തെ വീടുകളിലെ കിണര്‍വെള്ളത്തിനും നിറവ്യത്യാസമുള്ളതായി നാട്ടുകാര്‍ പറയുന്നു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies