20-Nov-2019 (Wed)
 
 
 
 
‍സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ അല്‍ ഇര്‍ഷാദ് കോളേജ് വിദ്യാര്‍ത്ഥിനികള്‍
   
vps
31-Oct-2019
 

ഓമശ്ശേരി: അല്‍ ഇര്‍ഷാദ് ആര്‍ട്‌സ് ആന്റ് സയന്‍സ് വുമണ്‍സ് കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന അതിക്രമങ്ങള്‍ക്കും നീതി നിഷേധത്തിനുമെതിരെ ഫ്‌ലാഷ് മോബ്, തെരുവ് നാടകം, ചിത്രീകരണം എന്നിവ നടത്തി. ക്യാമ്പസില്‍ മുഴുവനായും സ്ത്രീപീഡനങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചും പ്ലാക്കാര്‍ഡ് പിടിച്ചുമായിരുന്നു വിദ്യാര്‍ത്ഥിനികള്‍ അണിനിരന്നത്.

 

പെണ്ണായി പിറന്നതിന്റെ പേരില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുന്ന കാലഘട്ടത്തിലേക്കല്ല കൂട്ടികൊണ്ടു പോകേണ്ടതെന്നും അമ്മയായി, പെങ്ങളായി, സുഹൃത്തായി, സഹോദരിയായി ചേര്‍ത്തു നിര്‍ത്തണമെന്നുമുള്ള മഹത്തായ സന്ദേശം ആസ്പദമാക്കി നടത്തിയ തെരുവു നാടകം ശ്രദ്ദേയമായി. നേരിനു വേണ്ടി പോരാടുമെന്ന് ആഹ്വാനം ചെയ്യുന്ന ക്യാമ്പസില്‍ കെട്ടിയ വെള്ള തുണിയില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥിനികളും കൈയ്യൊപ്പു പതിപ്പിച്ചു. പ്രിന്‍സിപ്പാള്‍ സെലീന വി ഉദ്ഘാടനം ചെയ്തു. റഫീഖ് സഖാഫി മുഖ്യ സന്ദേശം നല്‍കി. അധ്യാപകരായ ജോര്‍ജ് സി ടി, ജാബിര്‍, ലിജോ ജോസഫ്, സവിനു, ചാന്ദിനി, വിദ്യാര്‍ത്ഥിനികളായ ഐശ്വര്യ, ഇര്‍ഫാന, ഫര്‍ഹത്ത്, സുഹറ, ഷംന, ഡി ത്തുമോള്‍, മുബീന, അതുല്യ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies