20-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; നാലുപേര്‍ ചികിത്സ തേടി
   
vps
02-Nov-2019
 

താമരശ്ശേരി: സമയക്രമത്തെചൊല്ലിയുള്ള തര്‍ക്കം ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു. വയനാട് കോഴിക്കോട് റൂട്ടിലോടുന്ന കോയിശ്ശേരി ബസ്സ് സമയക്രമം പാലിക്കാതെ ഹൃസ്വദൂര ബസ്സുകളുടെ മുന്നില്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയാണ് വെള്ളിയാഴ്ച കയ്യാങ്കളിക്ക് കാരണമായത്. അടിവാരം കോഴിക്കോട് റൂട്ടിലോടുന്ന ഓസ്‌കാര്‍ ബസ്സിനു മുന്നില്‍ സര്‍വീസ് നടത്തിയെന്നാരോപിച്ച് രാവിലെ ഒമ്പതരയോടെ ഓസ്‌കാര്‍ ജീവനക്കാര്‍ കായിശ്ശേരി ബസ്സിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. താമരശ്ശേരി പഴയ ബസ്റ്റാന്റിലായിരുന്നു സംഭവം. ഇതിനിടെ കോയിശ്ശേരി ബസ്സിലെ ഡ്രൈവര്‍ മര്‍ദ്ദിച്ചുവെന്ന് ഓസ്‌കാര്‍ ബസ്സിലെ ജീവനക്കാരനായ വിപിന്‍ പറഞ്ഞു. ഇതിന്നു പിന്നാലെ കോയിശ്ശേരി ബസ്സിലെ കണ്ടക്ടര്‍ ഷമീറിനെ ഹോം ഗാര്‍ഡ് പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നതിന്നിടെ കോടഞ്ചേരി-ഈങ്ങാപ്പുഴ-കോഴിക്കോട് റൂട്ടിലോടുന്ന ഫ്രന്‍ഡ്‌സ് ബസ്സുടമയുടെ നേതൃത്വത്തിലുള്ള സംഘവും ഷമീറും ഏറ്റുമുട്ടി. ഫ്രന്‍ഡ്‌സ് ബസ്സിലെ ജീവനക്കാര്‍ നേരത്തെ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഷമീറിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതിനിടെ പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് കയ്യാങ്കളി നടന്നത്. ഫ്രന്‍ഡ്‌സ് ബസ്സുടമ ഷാനിദിന്റെ നേതൃത്വത്തിലുള്ള സംഘം പതിയിരുന്ന് അക്രമിക്കുകയായിരുന്നുവെന്ന്് ഷമീര്‍ പറഞ്ഞു. എസ് ഐ ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തിയാണ് രംഗം ശാന്തമാക്കിയത്. ബസ് ജീവനക്കാരായ രണ്ട് പേര്‍ താമരശ്ശേരി താലൂക്കാശുപത്രിയിലും രണ്ടുപേര്‍ നരിക്കുനി സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സ തേടി. സമയക്രമത്തെ ചൊല്ലി മാസങ്ങളായി വാക്കേറ്റവും കയ്യാങ്കളിയും പതിവാണെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies