20-Nov-2019 (Wed)
 
 
 
 
‍തച്ചംപൊയിലില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്
   
vps
04-Nov-2019
 

താമരശ്ശേരി: തച്ചംപൊയിലില്‍ നിയന്ത്രണംവിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരുക്ക്. തച്ചംപൊയില്‍ പുതിയാറമ്പത്ത് എ ടി സി മുജീബിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ തച്ചംപൊയില്‍ അങ്ങാടിയിലായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും പൂനൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. പൂനൂര്‍ സ്വദേശി കെ പി അദുറുഹാജിയും കുടുംബവും സഞ്ചരിച്ച കാറ് തച്ചംപൊയില്‍ അങ്ങാടിയില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന മുജീബിനെ ഇടിച്ച് തെറിപ്പിച്ച ശേഷം സമീപത്തെ കടകള്‍ക്കുള്ളിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

 

കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സമീപത്തുണ്ടായിരുന്ന കടക്കാരും നാട്ടുകാരും ഓടിയെത്തിയാണ് സാരമായി പരുക്കേറ്റ മുജീബിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. അബ്ദുറഹിമാന്‍, മൊയ്തീന്‍കുട്ടി എന്നിവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പരുക്കേറ്റ മുജീബിന്റെ നില ഗുരുതരമാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies