20-Nov-2019 (Wed)
 
 
 
 
‍കൂടത്തായി കൂട്ടക്കൊല: ജോളിയെ വീണ്ടും കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു
   
vps
04-Nov-2019
 

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ വീണ്ടും കോടതിയില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു. ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് റിമാണ്ട് നീട്ടുന്നതിന്നായി താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയത്. ഒന്നാം കോടതി അവധിയായതിനാല്‍ രണ്ടാം കോടതിയിലാണ് ഹാജറാക്കിയത്. മാത്യു മഞ്ചാടിയില്‍ കൊലക്കേസില്‍ ജോളിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യും. കേസന്വേഷിക്കുന്ന കൊയിലാണ്ടി ഇന്‍സ്‌പെക്ടര്‍ കെ ഉണ്ണികൃഷ്ണന്‍ ജയിലിലെത്തിയാണ് ഫോര്‍മര്‍ അറസ്റ്റ് രേഖപ്പെടുത്തുക. ഇതിന്നായി കഴിഞ്ഞ ദിവസം കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജോളിയെ ഹാജറാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ടിനും പോലീസ് കസ്റ്റഡിക്കുമായി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കും. സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി മാത്യൂവിനെ കസ്റ്റഡിയില്‍ ലഭിക്കാനും പോലീസ് അപേക്ഷ നല്‍കും. മാത്യുവിനെയും ജോളിയെയും കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും ആലോചിക്കുന്നുണ്ട്. ജോളിയുടെ കയ്യൊപ്പും കയ്യെഴുത്തും മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്താന്‍ നേരത്തെ അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസം ഈ അപേക്ഷയും പരിഗണിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies