20-Nov-2019 (Wed)
 
 
 
 
‍വ്യാജ ഒസ്യത്തിലൂടെ സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റി നല്‍കിയതില്‍ സി പി ഐ എം പ്രക്ഷോഭം ശക്തമാക്കുന്നു
   
vps
05-Nov-2019
 

ഓമശ്ശേരി: വ്യാജ ഒസ്യത്ത് പ്രകാരം കൂടത്തായി പൊ ന്നാമറ്റം വീടിന്റെ ഉടമസ്ഥാവകാശം ജോളിയുടെ പേരിലേക്ക് മാറ്റി നല്‍കിയ സംഭവത്തില്‍ അന്നത്തെ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും ക്ലര്‍ക്കിനും പങ്കുണ്ടെന്നാരോപിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമാക്കുന്നു. വ്യാജ ഒസ്യത്ത് പ്രകാരം നികുതി അടച്ചതിന്റെ രേഖകള്‍ ഹാജറാക്കിയെങ്കിലും കൈവശ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ഇത്തരം സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമേ വീടിന്റെ ഉടമസ്ഥാവകാശം മാറ്റി നല്‍കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റും പ്രാദേശിക മുസ്ലിം ലീഗ് നേതാവും ഇടപെട്ട് ഉടമസ്ഥാവകാശം ലഭ്യമാക്കിയതെന്ന് സി പി ഐ എം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ടോം തോമസിന്റെ മകന്‍ റോജോ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ മറുപടി നല്‍കാതിരുന്നത് തട്ടിപ്പ് പുറത്താവുമെന്ന് ഭയന്നാണെന്നും പിന്നീട് പഞ്ചായത്ത് അധികൃതരും ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതരും ഇടപെട്ട് ഒത്തുതീര്‍പ്പ് വ്യവസ്ഥയിലൂടെയാണ് വീടിന്റെ ഉടമസ്ഥാവകാശം മരിച്ച ടോം തോമസിന്റെ പേരിലേക്ക് മാറ്റിയതെന്നും സി പി ഐ എം ആരോപിക്കുന്നു. തട്ടിപ്പിന് കൂട്ടുനിന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്കമാക്കാനാണ് സി പി ഐ എമ്മിന്റെ തീരുമാനം. ഇതിന്റെ മുന്നോടിയായി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഓമശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ടി ടി മനോജ് ഉദ്ഘാടനം ചെയ്തു. പി കെ സനില്‍ അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ്, ഒ കെ സദാനന്ദന്‍, എ വി വിജീഷ്, എ പി ഷൈജു, ഭാസ്‌കരന്‍ മാസ്റ്റര്‍, കെ പി മനോജ്, സലാം ഓമശ്ശേരി എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies