20-Nov-2019 (Wed)
 
 
 
 
‍താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സില്‍ മോഷണം; ദൃശ്യങ്ങള്‍ സി സി ടി വി യില്‍
   
vps
06-Nov-2019
 

താമരശ്ശേരി: നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസ്സില്‍ നിന്നും സ്റ്റീരിയോ സിസ്റ്റവും ആംപ്ലിഫയറും മോഷ്ടിച്ചു. കാരാടി പതിനെട്ടാം മൈലിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട താമരശ്ശേരി സ്വദേശി അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ്സിലാണ് മോഷണം നടന്നത്. ഇരുപതിനായിരം രൂപയോളം വിലവരുന്ന വസ്തുക്കളാണ് അപഹരിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മോഷണം നടത്തിയത്. മോഷണത്തിന്റെ ദൃശ്യങ്ങള്‍ പെട്രോള്‍ പമ്പിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

 

ബസ്സില്‍ നിന്നും മോഷ്ടിച്ച വസ്തുക്കള്‍ പൊതിഞ്ഞു കൊണ്ടുപോവാന്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നും തോര്‍ത്ത് മുണ്ട് മോഷ്ടിക്കുന്ന ദൃശ്യവും സി സി ടി വി യില്‍ പതിഞ്ഞഇട്ടുണ്ട്. ദൃശ്യങ്ങള്‍ സഹിതം അഷ്‌റഫ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കി. താമരശ്ശേരി മേഖലയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നേരത്തെയും മോഷണം നടന്നിരുന്നു. ലോറികളില്‍ നിന്നും ബേറ്റരിയും ബസ്സുകളില്‍ നിന്ന് സ്റ്റീരിയോ സെറ്റുമാണ് മോഷ്ടിക്കുന്നത്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നു പോവുന്ന ദേശീയ പാതയോരത്തുപോലും മോഷ്ടാക്കള്‍ വിലസുന്നത് വാഹന ഉടമകളെയും വ്യാപാരികളെയും ഭീതിയിലാക്കുകയാണ്.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies