27-Jan-2020 (Mon)
 
 
 
 
‍പുതുപ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം: ടൗണ്‍ ടീം പുതുപ്പാടി ഓവറോള്‍ ചാമ്പ്യന്മാര്‍
   
vps
05-Nov-2019
 

പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനവും സമ്മാനദാനവും നടന്നു. ടൗണ്‍ ടീം പുതുപ്പാടി ഓവറോള്‍ ചാമ്പ്യന്മാരായി. വിവ പഞ്ചായത്ത് ബസാര്‍ രണ്ടാം സ്ഥാനത്തെത്തി. വിപിന്‍ രാജ് മലോറം കലാ പ്രതിഭയും ഹര്‍ഷവര്‍ദ്ദിനി കലാ തിലകമായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനവും വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റ് വിതരണോദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, ഐബി റെജി ബ്ലോക്ക് പഞ്ചായത്തംഗം ഒതയോത്ത് അഷറഫ്, മെമ്പര്‍മാരായ ശിഹാബ് കെ സി, ആര്‍ എം അബ്ദുറസാക്ക്, മുത്തു അബ്ദുസലാം, അംബിക മംഗലത്ത്, യൂത്ത് കോ-ഓഡിനേറ്റര്‍ സിനീഷ് മട്ടിക്കുന്ന് എന്നിവര്‍ സംസാരിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies