20-Nov-2019 (Wed)
 
 
 
 
‍കായികമേളയില്‍ കടുത്ത പ്രതിഷേധവുമായി കായിക അധ്യാപകര്‍
   
vps
05-Nov-2019
 

കൂടത്തായി: കായിക അധ്യാപകരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുള്ള അധ്യാപകരുടെ സമരം ശക്തമാകുന്നു. സബ് ജില്ല, ജില്ലാ, സംസ്ഥാന മേളകളുടെ നടത്തിപ്പില്‍ നിന്ന് മാറി നിന്നുള്ള ചട്ടപ്പടി സമരമാണ് നടന്ന് വരുന്നത്. യു പി വിഭാഗത്തില്‍ 200 കുട്ടികള്‍ക്ക് ഒരു കായിക അധ്യാപകനെ നിയമിക്കുക, ഹയര്‍ സെക്കന്ററി അധ്യാപക തസ്തിക അനുവദിക്കുക, തുല്യ ജോലിക്ക് തുല്യവേതനം അനുവദിക്കുക, കായിക അധ്യാപകരെ ജനറല്‍ അധ്യാപകരായി പരിഗണിക്കുക, തസ്തിക നിര്‍ണ്ണയത്തിന്ന് പത്താം ക്ലാസ് പിരിയഡ് പരിഗണിക്കുക എന്നിവയാണ് മുഖ്യ ആവശ്യങ്ങള്‍. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന് വരുന്ന കൊടുവള്ളി സബ് ജില്ലാ കായിക മേളക്കിടെ നടന്ന സമരത്തിന് എയ്ഡഡ് സ്‌കൂള്‍ കായിക അധ്യാപക സംസ്ഥാന സമിതി അംഗം സിബി മാനുവല്‍, ഗവ. സ്‌കൂള്‍ കായിക അധ്യാപക കൂട്ടായ്മ കോഴിക്കോട് ജില്ലാ ഉപാദ്ധ്യക്ഷന്‍ ഇല്യാസ് നരിക്കുനി, മുസ്തഫ കൂട്ടംമ്പൂര്‍, മുജീബ് റഹ്മാന്‍ ആവി ലോറ, സുരേഷ്, അനീസ് മടവൂര്‍, കെ സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies