20-Nov-2019 (Wed)
 
 
 
 
‍മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളില്‍ ബോധവത്കരണവുമായി എം ജെ എച് എസ് എസിലെ ജെ ആര്‍ സി യൂണിറ്റ്
   
vps
05-Nov-2019
 

എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജെ ആര്‍ സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ പി എച്ച് സി യുടെ സഹകരണത്തോടെ ചളിക്കോട് പുതിയോട് മേഖലയിലെ മഞ്ഞപ്പിത്ത ബാധിത പ്രദേശങ്ങളില്‍ വീടുകള്‍ കയറിയുള്ള ബോധവത്കരണം നടത്തി. രോഗ കാരണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ വിശദീകരിച്ചുകൊണ്ട് നൂറോളം വീടുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ഹെഡ് മിസ്ട്രസ് പി എം ബുഷ്റ ടീച്ചര്‍ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എം എസ് മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ഹൈഫ മൊയ്തീന്‍ കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി. റാസി മുതുവാട്ടുശ്ശേരി, എച് ഐ ഷുക്കൂര്‍, റഫീഖ് കെ കെ, ബഷീര്‍, ബാസിം ചളിക്കോട്, ഫാത്തിമത്സുഹറ, മെഹ്ജബിന്‍ എന്നിവര്‍ ഗൃഹ സമ്പര്‍ക്കത്തിന് നേതൃത്വം നല്‍കി.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies