20-Nov-2019 (Wed)
 
 
 
 
‍ചുരം റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു
   
vps
06-Nov-2019
 

അടിവാരം: ചുരം റോഡിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. അടിവാരം മുതല്‍ ലക്കിടിവരെ ദേശീയ പാതയിലേക്ക് കയ്യേറിയുള്ള നിര്‍മാണങ്ങളും കച്ചവടങ്ങളുമാണ് താമരശ്ശേരി എല്‍ ആര്‍ തഹസില്‍ദാര്‍ ലാല്‍ ചിന്ദിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്. കയ്യേറ്റം ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ സമയ പരിധി തിങ്കളാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് റവന്യൂ വകുപ്പ് ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ദേശീയ പാതയിലേക്ക് ചേര്‍ത്ത് കെട്ടിനിര്‍മിച്ച ഷെഡുകള്‍ ഉള്‍പ്പെടെ വ്യാപാരികള്‍ പൊളിച്ചുമാറ്റി. വരും ദിവസങ്ങളിലും പരിശോധന നടത്തി കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിക്കും.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies