20-Nov-2019 (Wed)
 
 
 
 
‍ചുരം റോഡിന്റെ നവീകരണത്തിന് 33 കോടി രൂപയുടെ പദ്ധതിക്ക് അനുമതിയായി
   
vps
06-Nov-2019
 

അടിവാരം: ചുരം റോഡിന്റെ നവീകരണത്തിന് 33 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്‍െ അനുമതിയായി. ദേശീയ പാത 766 ല്‍ ഉള്‍പ്പെട്ട അടിവാരം മുതല്‍ ചുണ്ടേല്‍ വരെയുള്ള നവീകരണ പ്രവൃത്തിക്കാണ് അനുമതി ലഭിച്ചത്. ചുരം റോഡ് വീതികൂട്ടല്‍, പാര്‍ശ്വഭിത്തി കെട്ടല്‍, റോഡ് ഉയര്‍ത്തല്‍ എന്നിവ ഉള്‍പ്പെടെയാണ് പദ്ധതിയിലുള്ളത്. ബി എം ബി സി നിലവാരത്തിലാണ് ടാറിംഗ് നടത്തുക. ചുരത്തിലെ മുടിപ്പിന്‍ വളവുകള്‍ വീതികൂട്ടി ഇന്റര്‍ലോക്ക് പതിക്കും. ഇതിന്നായി നേരത്തെ വനഭൂമി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിട്ടു കൊടുത്തിരുന്നു. നവീകരണ പ്രവൃത്തിക്കുള്ള വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി വരികയാണെന്നും ഇത് സമര്‍പ്പിക്കുന്ന മുറക്ക് സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുമെന്നും ജോര്‍ജ് എം തോമസ് എം എല്‍ എ അറിയിച്ചു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies