20-Nov-2019 (Wed)
 
 
 
 
‍ഈങ്ങാപ്പുഴയില്‍ മീലാദ് സന്ദേശറാലി സംഘടിപ്പിച്ചു
   
vps
06-Nov-2019
 

ഈങ്ങാപ്പുഴ: തിരുനബി(സ) കാലഘട്ടത്തിന്റെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി പുതുപ്പാടി, കൈതപ്പൊയില്‍, കോടഞ്ചേരി സര്‍ക്കിള്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് സംയുക്തമായി ഈങ്ങാപ്പുഴയില്‍ മീലാദ് സന്ദേശറാലി സംഘടിപ്പിച്ചു. നൂറുക്കണക്കിന്ന് സുന്നി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും റാലിയില്‍ അണിനിരന്നു. പുതുപ്പാടി പഞ്ചായത്ത് ബസാറില്‍ നിന്നും ആരംഭിച്ച റാലി ഈങ്ങാപ്പുഴ ടൗണിലൂടെ ദാറുല്‍ഹിദായയില്‍ സമാപിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി അലവി സഖാഫി കായലം നബി സ്നേഹ പ്രഭാഷണം നടത്തി. സയ്യിദ് എം പി എസ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ സെക്രട്ടറി മുനീര്‍ സഅദി പൂലോട് മുഖ്യ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് താമരശ്ശേരി സോണ്‍ ജനറല്‍ സെക്രട്ടറി ബിസി ലുഖ്മാന്‍ഹാജി അഭിവാദ്യ പ്രസംഗം നടത്തി.

 

സയ്യിദ് സക്കരിയ്യ തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സാബിത്ത് അബ്ദുള്ള സഖാഫി, അബ്ദുസ്സലാം സുബ്ഹാനി, നൗഫല്‍ സഖാഫി, കെ ടി അബ്ദുറഹിമാന്‍ ബാഖവി, പി ടി ഹംസ മുസ്ലിയാര്‍ കളപ്പുറം, ടി ടി എ ഫൈസി, മൊയ്തീന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദലി കാവുംപുറം സ്വാഗതവും ടി കെ അബൂബക്കര്‍ മുസ്ലിയാര്‍ കാക്കവയല്‍ നന്ദിയും പറഞ്ഞു. റാലിക്ക് ഷംസുദ്ധീന്‍ പെരുമ്പള്ളി, റഷീദ് ഒടുങ്ങാക്കാട്, ജാഫറലി റഹ്മാനി, നൗഫല്‍ സഖാഫി നൂറാംതോട്, സി എം മജീദ് സഖാഫി, അലിമുസ്ലിയാര്‍ കുഞ്ഞികുളം എന്നിവര്‍ നേതൃത്വം നല്‍കി. റാലിയില്‍ പങ്കെടുത്തവര്‍ക്കും യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷണം വിതരണം ചെയ്തു.
 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies