20-Nov-2019 (Wed)
 
 
 
 
‍കൂടത്തായി കൂട്ടക്കൊല: ജോളിക്ക് കുരുക്ക് മുറുക്കാന്‍ കയ്യൊപ്പും കയ്യക്ഷരവും ശേഖരിച്ചു
   
vps
07-Nov-2019
 

താമരശ്ശേരി: ജോളിക്ക് കുരുക്ക് മുറുക്കാന്‍ കയ്യൊപ്പും കയ്യക്ഷരവും ശേഖരിച്ചു. വ്യാജ ഒസ്യത്ത് ഉള്‍പ്പെടെയുള്ള ഇടപാടുകളിലെ ജോളിയുടെ കയ്യൊപ്പും കയ്യക്ഷരവും സ്ഥിരീകരിക്കുന്നതിന്നായാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ കയ്യൊപ്പും കയ്യക്ഷരവും ശേഖരിത്. മാത്യു മഞ്ചാടിയില്‍ കേസില്‍ ഇന്നലെ കോടതിയില്‍ ഹാജറാക്കിയപ്പോഴാണ് കേസില്‍ നിര്‍ണ്ണായക തെളിവായേക്കാവുന്ന കയ്യൊപ്പും കയ്യക്ഷരവും ശേഖരിച്ചത്. പോലീസ് കസ്റ്റഡിയിലുള്ള ജോളിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും അന്വേഷണ സംഘം കരുതുന്നുണ്ട്. വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ഭൂമിയുടെ പോക്കുവരവ് നടത്താനും വീടിന്റെ ഉടമസ്ഥാവകാശം മാറ്റാനും ജോളിക്ക് സഹായം നല്‍കിയ പ്രാദേശിക മുസ്ലിംലീഗ് നേതാവ് ഇമ്പിച്ചി മോയിയെ ചൊവ്വാഴ്ച പയ്യോളിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഇയാളുടെ വീട്ടിലും കടയിലും പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്തത്. ജോളിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. കൂടാതെ അഭിഭാഷകനെ കാണാനും കൊലപാതകങ്ങള്‍ മറച്ചു വെക്കാനും സഹായം നല്‍കിയ ഏതാനും പേരെയും അടുത്ത ദിവസം ചോദ്യം ചെയ്യും. കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ടെന്നാണ് സൂചന.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies