20-Nov-2019 (Wed)
 
 
 
 
‍കണ്ണു പരിശോധന ക്യാംപും അവാര്‍ഡ് ജേതാവിന് ആദരവും
   
vps
07-Nov-2019
 

താമരശ്ശേരി: എസ് വൈ എസ്. സി എം നഗര്‍ ചോയിമഠം സാന്ത്വന കേന്ദ്രത്തിന്റെ കീഴില്‍ നടന്ന കണ്ണ് പരിശോധന ക്യാംപും അവാര്‍ഡ് ജേതാവിനുള്ള ആദരവും ജില്ലാ സെക്രട്ടറി കബീര്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സ്വാന്തന കേന്ദ്രം മാസാമാസം നടത്തിവരുന്ന മെഡിക്കല്‍ ക്യാംപിന്റെ ഭാഗമായാണ് ബാലുശ്ശേരി വി-ട്രസ്റ്റ്ര് കണ്ണാശുപത്രിയുമായി സഹകരിച്ച് കണ്ണു പരിശോധന ക്യാമ്പ് നടത്തിയത്. കോഴിക്കോട് യൂനിവേഴ്സിറ്റിയില്‍ നിന്നും മികച്ച എന്‍ എസ് എസ് വളണ്ടിയര്‍ക്കുള്ള അവാര്‍ഡ് ലഭിച്ച എ പി മുഹമ്മദ് സനീമിനെ ചടങ്ങില്‍ ആദരിച്ചു. ഷമീര്‍ കെ കെ അധ്യക്ഷത വഹിച്ചു. മുസ്ഥഫ സഖാഫി പുത്തൂര്‍, മുഹമ്മദ്, മുനവ്വിര്‍ അബൂബക്കര്‍ കാന്തപുരം, കെ പി മുഹമ്മദ്, വി പി കീരന്‍ കെ കെ അബ്ദുള്ള എന്നിവര്‍ പ്രസംഗിച്ചു. ഇസ്ഹാഖ് ചോയിമഠം സ്വാഗതവും കെ മൊയിതീന്‍ ഷാ നന്ദിയും പറഞ്ഞു.

 

 
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies